ചലച്ചിത്രം

അവതാർ 2 ടീസർ ലീക്കായി, കാമറൂൺ ഒരുക്കിയ കടൽ വിസ്മയം കാണാം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാർ 2നായി. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ലീക്കായിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യം വരുന്ന എച്ച് ഡി മികവുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ത്രിഡി ചിത്രമായ ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ് മൾടിവേൾഡ്സ് ഓഫ് മാഡ്നെസിനൊപ്പം തിയറ്ററുകളിൽ അവതാർ 2വിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

ആരാധകർ കാത്തിരിക്കുന്ന പോലെ മനോഹരമായ മായാ പ്രപഞ്ചമാണ് രണ്ടാം ഭാ​ഗത്തിലും കാമറൂൺ ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. കടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയുമായിരുന്നു. 

 ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. നീല മനുഷ്യർ അധിവസിക്കുന്ന പാൻഡോറ എന്ന ​ഗ്രഹത്തെക്കുറിച്ചാണ് 2009 ൽ പുറത്തുവന്ന അവതാർ ആദ്യ ഭാ​ഗം പറഞ്ഞത്. ആദ്യഭാ​ഗം റിലീസ് ചെയ്ത് 12 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാ​ഗം വരുന്നത്. ലോകമെമ്പാടും വൻ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി