ചലച്ചിത്രം

ബോളിവുഡ് എന്നെ അർഹിക്കുന്നില്ല, വെറുതെ സമയം കളയാൻ ഞാനില്ല; മഹേഷ് ബാബു

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയ്ക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ബാഹുബലിക്കു പുറമേ ആർആർആറും ആയിരം കോടി കളക്ഷൻ നേടിയതോടെ ഇന്ത്യൻ സിനിമാ മേഖലയിലെ തന്നെ ഏറ്റവും ശക്തരായിരിക്കുകയാണ് തെലുങ്ക് സിനിമാരം​ഗം. ഇപ്പോൾ ചർച്ചയാവുന്നത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ബോളിവുഡിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. ബോളിവുഡ് തന്നെ അർഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

'ബോളിവുഡിൽ നിന്ന് എനിക്ക് ഒരുപോട് ഓഫറുകൾ വന്നു. എന്നാൽ അവരെന്നെ അർഹിക്കുന്നില്ല. എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. സിനിമകൾ ചെയ്യുന്നതിനെ കുറിച്ചും വലുതാവുന്നതിനെ കുറിച്ചുമാണ് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുള്ളത്. എന്റെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ കൂടുതൽ സന്തോഷമില്ല.' - മഹേഷ് ബാബു പറഞ്ഞു. 

താരം നിർമിക്കുന്ന മേജർ സിനിമയുടെ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹേഷ് ബാബു നിർമിക്കുന്ന ആദ്യ ചിത്രമാണിത്. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. മഹേഷ് ബാബു നായകനായ 'സർക്കാരു വാരി പാട്ട' റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി