ചലച്ചിത്രം

ആശുപത്രിയുടെ പരസ്യത്തിനായി വിളിച്ചു, സോനൂ സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ, ചെലവ് 12 കോടി

സമകാലിക മലയാളം ഡെസ്ക്

സിനിമകളിലൂടെ മാത്രമല്ല കാരുണ്യ പ്രവർത്തനത്തിലൂടെയും രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് സോനൂ സൂദ്. കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ നിരവധി പേർക്കാണ് താരം സഹായവുമായി എത്തിയത്. ഇപ്പോൾ കയ്യടി നേടുന്ന പ്രമുഖ ആശുപത്രിയുടെ പരസ്യത്തിനായി അദ്ദേഹം വാങ്ങിയ പ്രതിഫലമാണ്. പരസ്യത്തിൽ സഹായിക്കാനായി 50 സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയാണ് സൗനൂ സൂദ് ആവശ്യപ്പെട്ടത്. 

12 കോടി രൂപയാണ് 50 കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ചെലവുവരുന്നത്. ചികിത്സച്ചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്. ഇപ്പോൾ ശസ്ത്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ദ് മാന്‍ എന്ന മാസികയ്ക്കു നല്‍കിയ അഭിമുഖത്തിൽ സോനൂ സൂദ് പറഞ്ഞു. 

‘‘ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് എന്നെ ആശുപത്രിയില്‍നിന്ന് ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടു. 12 കോടിയോളം രൂപ അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയകൾ നടക്കുകയാണ്. ചികിത്സച്ചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’’ - സോനൂ സൂദ് പറഞ്ഞു. 

കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. അതിനു ശേഷവും കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍