ചലച്ചിത്രം

ഇങ്ങനെയുള്ളവരാണോ റോള്‍ മോഡലാക്കേണ്ടത്?, ജാക്വിലിന്‍ പരസ്യം ചെയ്യുന്ന ബ്രാന്‍ഡുകള്‍ വാങ്ങില്ലെന്ന് സോന മഹാപത്ര

സമകാലിക മലയാളം ഡെസ്ക്

ടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ബ്രാന്‍ഡ് അംബാസിഡറായി വരുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്ന് വ്യക്തമാക്കി സംഗീതജ്ഞയും ഗാനരചയിതാവുമായ സോന മഹാപത്ര. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ ജാക്വിലിന്‍ അന്വേഷണം നേരിട്ടിരുന്നു. ഇങ്ങനെയുള്ളവരല്ല ഭാവി തലമുറയ്ക്കു മുന്‍പില്‍ മാതൃകയായി വരേണ്ടത് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ വിയോജിപ്പ് സോന മഹാപത്ര രേഖപ്പെടുത്തിയത്. 

ഇതുപോലുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരായി വരുന്ന ഏതു ബ്രാന്‍ഡും ഒഴിവാക്കാനാണ് എന്റെ വ്യക്തിപരമായി തീരുമാനം. ഇങ്ങനെ വരുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും കഴിവുവേണം, ബഹുമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഇല്ല? ഇല്ലെങ്കില്‍ എനിക്ക് വില്‍ക്കാന്‍ നടക്കരുത്.- എന്നാണ് സോന കുറിച്ചത്. 

ബ്രാന്‍ഡ് അംബാസിഡര്‍മാതെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ്ക്കണമെന്നും ആരെയും മോശക്കാരിയാക്കാനല്ല താന്‍ നിലപാട് വ്യക്തമാക്കിയതെന്ന് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സമൂഹത്തിനും കുട്ടികള്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ആളുകളായിരിക്കണം എന്നാണ് സോന മഹാപത്ര പറയുന്നത്. സൗന്ദര്യമുള്ള മുഖവും ജിം ബോഡിയും ബോട്ടോക്‌സ് മുഖവുമല്ല വേണ്ടതെന്നും വ്യക്തമാക്കി. നിങ്ങള്‍ക്ക് ജാക്വിലിനെക്കുറിച്ച് അറിയുമോ എന്ന് അറിയില്ലെന്നും പക്ഷേ എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും സോന പറയുന്നത്. അന്വേഷണത്തില്‍ ആഡംബര സമ്മാനങ്ങള്‍ വാങ്ങിയെന്ന് കണ്ടെത്തിയതിനു ശേഷവും സല്‍മാന്‍ ഖാന്റെ ഇഫ്താര്‍ വിരുന്നില്‍ ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. ഞങ്ങളെ ആരും തൊടില്ലെന്ന വിശ്വാസമാണ് അവര്‍ക്കെന്നും സോന മഹാപത്ര കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്