ചലച്ചിത്രം

"അവർ എന്റെ കഥ എടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി, ഇത് ശരിയല്ല കരൺ ജോഹർ"; വിവാദം 

സമകാലിക മലയാളം ഡെസ്ക്

തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ കരൺ ജോഹറിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഒരു തിരക്കഥാകൃത്ത്. വിശാൽ എ സിങ് എന്ന തിരക്കഥാകൃത്താണ് കരണിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ജ​ഗ് ജ​ഗ് ജീയോ എന്ന പുതിയ ചിത്രത്തിനെതിരെ രം​ഗത്തെത്തിയത്. സിനിമയുടേത് തന്റെ തിരക്കഥയാണെന്നും തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് കഥ സിനിമയാക്കിയതെന്നുമാണ് ആരോപണം. 

"ബണ്ണി റാണി എന്ന പേരിൽ 2020 ജനുവരിയിൽ ഒരു കഥ രജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് മെയിൽ ചെയ്തു. അതിന് എനിക്ക് മറുപടിയും ലഭിച്ചു. അവർ എന്റെ കഥ അന്യായമായെടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി. ഇത് ശരിയല്ല കരൺ ജോഹർ", വിശാൽ ട്വീറ്റ് ചെയ്തു. ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരക്കഥാകൃത്തിന്റെ അനുവാദമില്ലാതെ സിനിമ നിർമിച്ച നിരവധി സംഭവങ്ങൾ ഹിന്ദി സിനിമയിലുണ്ടെന്നും ഇത്തരം ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചുകഴിഞ്ഞെന്നും വിശാൽ പറയുന്നു. കരണിനെതിരെ ഔദ്യോ​ഗികനായി പരാതി നൽകുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. 

രാജ് മേത്ത സംവിധാനം ചെയ്ത ജ​ഗ് ജ​ഗ് ജീയോയുടെ ട്രെയിലർ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പുറത്തുവന്നത്. അനുരാ​​ഗ് സിങ്ങിന്റെ കഥയ്ക്ക് അദ്ദേഹവും സുമിത് ഭടേജയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനിൽ കപൂർ, വരുൺ ധവാൻ, നീതു കപൂർ, കിയാരാ അദ്വാനി, മനീഷ് പോൾ, പ്രജക്ത കോലി എന്നിവരാണ് താരങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം