ചലച്ചിത്രം

'ഊബർ ചോദിച്ചത് 370 രൂപ, കൊച്ചി മെട്രോ എന്നെ 40 രൂപയിൽ 20 മിനിറ്റുകൊണ്ട് ഇടപ്പള്ളിയിൽ എത്തിച്ചു'; പ്രശംസിച്ച് പത്മകുമാർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി മെട്രോയിലെ യാത്രാ അനുഭവം പറഞ്ഞ് സംവിധായകൻ പത്മകുമാർ. 40 രൂപയിൽ 20 മിനിറ്റുകൊണ്ട് പനമ്പിള്ളിന​ഗറിൽ നിന്ന് ഇടപ്പള്ളിയിൽ എത്താൻ തനിക്കായി എന്നാണ് അദ്ദേഹം പറയുന്നത്. അത്യാവശ്യമായി പോകേണ്ടതിനാൽ യൂബറിൽ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ 370 രൂപയും 70 മിനിറ്റ് സമയവുമാണ് അവർ ആവശ്യപ്പെട്ടത്. അതോടെയാണ് മെട്രോയിൽ പോകാൻ തീരുമാനിക്കുന്നത്. ആവശ്യമാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോയ്ക്ക് ഞാൻ നൽകേണ്ടത് എന്നാണ് പത്മകുമാർ ഫേയ്സ്ബുക്കിൽ കുറിച്ചത്. 

പത്മകുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോയ്ക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും.. ഇന്നലെ വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറിൽ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം. ഒരു ഊബർ ടാക്സിയാണ് try ചെയ്തത്.. 370 രൂപയും 70 മിനിറ്റ് സമയവും ആണ്  ആവശ്യപ്പെട്ടത്. അതു നൽകാൻ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്റ്റേഷനിൽ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയിൽ എത്തിച്ചു... ആവശ്യമാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോയ്ക്ക് ഞാൻ നൽകേണ്ടത്.. പൊതുഗതാഗതത്തിന്‍റെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാൻ പങ്കുവെക്കുന്നു, ഒരിക്കൽ കൂടി നന്ദി, സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം