ചലച്ചിത്രം

മകൾക്കൊപ്പം അമൃതയും ​ഗോപി സുന്ദറും ​ഗുരുവായൂർ നടയിൽ; നിറചിരിയോടെ പാപ്പു

സമകാലിക മലയാളം ഡെസ്ക്

​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ഒന്നിച്ചെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ പലരും തിരഞ്ഞത് അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. ഇപ്പോഴിതാ അവന്തികയോടൊപ്പം നിൽക്കുന്ന ​ഗോപി സുന്ദറിന്റെയും അമൃതയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 'ഓം നമോ നാരായണായ' എന്ന് കുറിച്ച് ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്ന പാപ്പുവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 

ദിവസങ്ങൾക്കു മുൻപാണ് അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ​സെൽഫി ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. ​ഗോപി സുന്ദറിന്റെ ജന്മദിനമായ ഇന്ന് 'ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്' എന്ന അടിക്കുറിപ്പിൽ അമൃത ചിത്രം പങ്കുവച്ചിരുന്നു. 

അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷും ​ഗോപി സുന്ദറിന് ആശംസ നേർന്നിട്ടുണ്ട്. മാന്ത്രികമായ സം​ഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകളും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു