ചലച്ചിത്രം

പ്രണവിന്റെ വേഷത്തിൽ ഇബ്രാഹിം അലി ഖാൻ, താരപുത്രന്റെ അരങ്ങേറ്റചിത്രമാകാൻ ഹിന്ദി ഹൃദയം?

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ വൻ വിജയം നേടിയ ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം വിജയം തുടർന്നതോടെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം കരൺ ജോഹറിന്റെ നിർമാണ കമ്പനി വാങ്ങിയിരുന്നു. ഇപ്പോൾ ഹൃദയം റീമേക്കിൽ സേയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലിഖാന്‍ നായകനായി എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ താരപുത്രന്റെ അരങ്ങേറ്റ ചിത്രമാകും ഹിന്ദി ഹൃദയം. 

അടുത്തിടെയായി നിരവധി സ്റ്റാർ കിഡ്സാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അതിനാൽ 21കാരനായ ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനോടകം നിരവധി സ്റ്റാർ കിഡ്സിനെ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുള്ള കരൺ ജോഹറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ ഇബ്രാഹിം തന്നെ ഹൃദയത്തിൽ നായകനാവുമെന്നാണ് റിപ്പോർട്ടുകൾ. 

സെയ്ഫ് അലി ഖാന്റേയും ബോളിവുഡ് നടി അമൃത സിങ്ങിന്റേയും ഇളയ മകനാണ് ഇബ്രാഹിം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരപുത്രന് ഇതിനോടകം തന്നെ നിരവധി ആരാധകരാണ്. ഇബ്രാഹിമിന്റെ സഹോദരി സാറ അലി ഖാൻ ഇപ്പോൾ ബോളിവുഡിലെ മുൻനിര താരമാണ്. 

പ്രണവ് മോഹൻലാലിന്റെ നാലാമത്തെ ചിത്രമായാണ് ഹൃദയം എത്തിയത്. പ്രണവിന്റെ കഥാപാത്രമായ അരുണിന്റെ കോളജ് ലൈഫും പ്രണയവും വിവാഹവുമെല്ലാമാണ് ചിത്രം പറയുന്നത്. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റുതാരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം ഈ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്