ചലച്ചിത്രം

തുറമുഖം റിലീസ് വീണ്ടും മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി ചിത്രമായ തുറമുഖത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റി. ചിത്രം ജൂണ്‍ പത്തിലേക്കാണ് റിലീസ് മാറ്റിയത്. അവസാനം ജൂണ്‍ മൂന്നിന് തീയേറ്ററില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. കോവിഡും തീയറ്റര്‍ അടച്ചിടലുമെല്ലാമായി ഇതിന് മുമ്പ് പലതവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.

വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നില്‍ തിരശ്ശീലയില്‍ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പിവൂടെ അറിയിച്ചു. ജൂണ്‍ പത്തിന് വെള്ളിത്തിരയില്‍ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകും. അതിനു ഞങ്ങള്‍ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിലീസ് മാറ്റിയ വിവരമറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിന്‍ പോളിയെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്