ചലച്ചിത്രം

സാമന്ത വീണ്ടും സിനിമാതിരക്കുകളിലേക്ക്; 'ഷവർ, ഫേവ്, ഷോ അപ്പ്', ചിത്രങ്ങൾ പങ്കുവച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

യോസൈറ്റിസിന് ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും വീണ്ടും സിനിമാതിരക്കുകളിൽ മുഴുകി നടി സാമന്ത. പുതിയ ചിത്രമായ യശോദയുടെ പ്രമോഷൻ പരിപാടികൾക്കായാണ് താരം എത്തിയത്. പ്രമോഷൻ പരിപാടികളുടെ ഭാഗമായി താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചതും. 

"എന്റെ സുഹൃത്ത് രാജ് നിഡിമോരു പറഞ്ഞതുപോലെ, ദിവസം എങ്ങനെ വേണേലും ആയിക്കോട്ടെ, ഷവർ, ഫേവ്, ഷോ അപ്പ്, എന്നാണ് അയാളുടെ മുദ്രാവാക്യം. അത് ഞാൻ ഒരുദിവസത്തേക്ക് കടമെടുത്തു. യശോദയുടെ പ്രമോഷനായി, 11-ാം തിയതി കാണാം", ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു. 

മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടർന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. കഠിനമായ ദിനങ്ങളെക്കുറിച്ച് അതിവൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചത്. 

"കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാൻ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാൻ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടർമാർ. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാൻ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്", എന്ന് കുറിച്ചാണ് താരം രോ​ഗവിവരം പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു