ചലച്ചിത്രം

നഞ്ചിയമ്മ  വീണ്ടും കാമറയ്ക്കു മുൻപിൽ; ത്രിമൂർത്തിയിൽ പ്രധാന വേഷത്തിൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയാണ് നഞ്ചിയമ്മ. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയിൽ പാട്ടുപാടാനാണ് എത്തിയതെങ്കിലും ചിത്രത്തിൽ ഒരു വേഷവും ചെയ്തിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. നവാ​ഗതനായ ശരത്ത്ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ത്രിമൂർത്തിയിലാണ് നഞ്ചിയമ്മ സുപ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങി.

പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം ക്യാംപസ് ടൈം ട്രാവലാണ്. പാട്ടുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം. 21 പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനങ്ങൾ ആലപിക്കുന്നുണ്ട്. 

വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, നർമ്മത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. 300ലധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി നിർവഹിക്കുന്നു. ആന്റോ ജോസ് ആണ് എഡിറ്റിങ്. ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് ‘ത്രിമൂർത്തി’യുടെ സംഗീതസംവിധാനവും നിർവഹിക്കുന്നത്. കെബിഎം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം