ചലച്ചിത്രം

'അങ്കിളേ എനിക്കൊരു ഫോട്ടോ തരോ', കയ്യിൽ മുറിവുമായി ആശുപത്രിയിൽ നിന്ന് ഓടിയെത്തി കുരുന്ന്, ചേർത്തുപിടിച്ച് സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ടനും രാഷ്ട്രീയനേതാവുമായി നിറഞ്ഞു നിൽക്കുകയാണ് സുരേഷ് ​ഗോപി. താരം എത്തുന്ന സ്ഥലത്തെല്ലാം ഫോട്ടോ എടുക്കാനും പ്രശ്നങ്ങൾ പറയാനുമെല്ലാം നിരവധി പേർ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുരേഷ് ​ഗോപിയുടെ ഫോട്ടോ എടുക്കാൻ ആശുപത്രിയിൽ നിന്ന് എത്തിയ കുട്ടി ആരാധകന്റെ വിഡിയോ ആണ്. 

ഇളയമകനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സുരേഷ് ​ഗോപി ഇപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി നിരവധി പേർ എത്തി. കൂട്ടത്തിൽ കയ്യിൽ ബാൻഡ്എയ്ഡുമായി ഒരു കുട്ടി എത്തിയത്. ചേച്ചിക്കൊപ്പമായിരുന്നു കുട്ടി ആരാധകന്റെ വരവ്. അങ്കിളേ ഒരു ഫോട്ടോ തരുമോ എന്ന ചോദ്യവുമായാണ് ചേച്ചിയും അനിയനും സുരേഷ് ​ഗോപിയെ സമീപിച്ചത്. 

കയ്യിൽ മുറിവിന്റെ കെട്ടുമായി നിൽക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ സുരേഷ് ​ഗോപി ഒന്ന് അമ്പരന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ​ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. അതിനു പിന്നാലെ കുട്ടി ആരാധകനേയും ചേച്ചിയേയും ചേർത്തു പിടിച്ച് സുരേഷ് ​ഗോപി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. സുപ്രധാന കഥാപാത്രമായാണ് മാധവ് സുരേഷ് എത്തുക. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിലാണ് നിർമാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍