ചലച്ചിത്രം

ഹൃദയം കവരാൻ സുജാതയും മകനും, അതിഥി വേഷത്തിൽ‍ ആമിറും; രേവതിയുടെ ചിത്രത്തിന്റെ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കിയുടെ ട്രെയിലർ പുറത്ത്. ബോളിവുഡ് താരസുന്ദരി കജോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകനും അവന്റെ അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. ആമിർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. 

ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മ വേഷത്തിലാണ് കജോൾ ചിത്രത്തിൽ അഭിനയിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധവും അവരുടെ അതിജീവനവും പറയുന്ന ചിത്രത്തിന്റെ ടീസർ ആരാധകരുടെ ഹൃദയം കവരുന്നതാണ്. 

യഥാർഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ ജെത്വ, രാഹുൽ ബോസ്, പ്രകാശ് രാജ്, ആഹാന കുമ്ര, പ്രിയാമണി, അനീത് പട്ട, ജയ് നീരജ്, മാലാ പാർവതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതം മിഥൂൻ. ഛായാഗ്രഹണം രവി വർമൻ. ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിർ മിലേംഗ' ഹിന്ദിയിലും ഫീച്ചർ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായിട്ടുണ്ട്. 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയാവുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍