ചലച്ചിത്രം

ഇം​ഗ്ലണ്ട് കപ്പടിച്ചു, പണി കിട്ടിയത് ഒമറിന്; 'അഞ്ച് ലക്ഷം കൊടുത്തില്ലെങ്കിൽ അഞ്ച് പൈസയുടെ വില ഉണ്ടാവൂല്ല!'; ട്രോൾപൂരം

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇം​ഗ്ലണ്ട് കിരീടം ചൂടിയത്. ഇം​ഗ്ലണ്ടിന്റെ തകർപ്പൻ വിജയത്തോടെ പണി കിട്ടിയത് സംവിധായകൻ ഒമർ ലുലു ആണ്. ബെറ്റിൽ തോറ്റ് അഞ്ച് ലക്ഷത്തിന്റെ കടക്കാരനായിരിക്കുകയാണ് ഒമർ. ഇതോടെ പണം ചോദിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ് പോസ്റ്റിന് താഴെ. 

പാകിസ്ഥാൻ ജയിക്കും എന്നു പ്രവചിച്ചുകൊണ്ട് ഒരു പോസ്റ്റ് ഒമർ ലുലു പങ്കുവച്ചിരുന്നു. അതിനു താഴെ ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്... ധൈര്യമുണ്ടെങ്കിൽ ബെറ്റു വെച്ചാൽ മതി എന്ന് ഒരാൾ കമന്റ് ചെയ്തു. ഇതോടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ഒമർ ലുലുവും അറിയിച്ചു. ഒമർ ലുലുവിന്റെ വാക്കുകൾ കടമെടുത്താൽ ഇം​ഗ്ലണ്ടിന് നല്ല സമയം ആയതുകൊണ്ട് അവർ കിരീടം നേടി. ഇത് ഒമറിന് വൻ പണിയായിരിക്കുകയാണ്. 

തനിക്ക് പണി കിട്ടിയ വിവരം ഒമർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതെ പണി പാളി ഗുയ്സ് എന്നു പറഞ്ഞ് ഒരു ട്രോളാണ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കാശ് എപ്പോൾ തരും എന്ന ചോദ്യം നിറയുകയാണ്.

രസികൻ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അടുത്ത സിനിമക്ക് "ഒമറിന്റെ വാക്കും കീറിയ ചാക്കും"എന്ന് പേരിട്ടോളു എന്നാണ് ഒരാളുടെ കമന്റ്. ഇക്ക ബെറ്റു വച്ച കാശ് പിരിവിട്ടുകൊടുക്കണം എന്ന നിർദേശവുമായാണ് ഒരാൾ എത്തിയത്. ഒരു 500 എങ്കിലും കൊടുക്കാൻ പറയുന്നവരുണ്ട്. കമന്റ് നിറഞ്ഞതോടെ അഞ്ച് ലക്ഷവും കൊണ്ട്‌ പോകുന്ന ഞാൻ എന്ന അടിക്കുറിപ്പിൽ മറ്റൊരു ട്രോളും ഒമർ പങ്കുവച്ചു. എന്തായാലും കാര്യത്തിലൊരു തീരുമാനമാക്കിയിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് ഒരു വിഭാ​ഗം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ