ചലച്ചിത്രം

'ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാറില്ല, ഈ രാഷ്ട്രീയം കാരണം എനിക്ക് നഷ്ടങ്ങളുണ്ട്'; പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത നടനാണ് പ്രകാശ് രാജ്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം 2019ല്‍ ബാംഗളൂരുവില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. അതിനൊപ്പം തന്നെ തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുകയാണ് താരം. എന്നാല്‍ തന്റെ രാഷ്ട്രീയം, കരിയറിനെ മോശമായി ബാധിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

തനിക്കൊപ്പം അഭിനയിക്കാന്‍ ചിലര്‍ക്ക് താല്‍പ്പര്യമില്ല എന്നാണ് പ്രകാശ് രാജ് പറയുന്നത്. 'രാഷ്ട്രീയം എന്റെ സിനിമാജീവിതത്തെ ബാധിക്കുന്നുണ്ട്. ഇന്ന് ചില ആളുകള്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. അവരോട് ആരും പറഞ്ഞിട്ടല്ല. അവര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലോ എന്ന് ആശങ്കപ്പെടുന്നതിനാലാണ് അത്. അതെല്ലാം നഷ്ടപ്പെടാനും മാത്രം ശക്തനും സമ്പന്നനുമാണ് ഞാന്‍. എന്റെ ഭയമായിരിക്കും മറ്റുള്ളവരുടെ കരുത്ത് എന്നാണ് ഞാന്‍ കരുതുന്നത്.'- ഹാന്ദുസ്ഥാന്‍ ടൈംസിനോട് പ്രകാശ് രാജ് പറഞ്ഞു. 

എന്നാല്‍ ഇത്തരം നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ എനിക്ക് അറിയാം ആരെല്ലാം ആരൊക്കെയാണെന്ന്. ഞാന്‍ കൂടുതല്‍ സ്വതന്ത്ര്യനായതുപോലെയാണ്. ഞാന്‍ ശബ്ദം ഉയര്‍ത്തിയില്ല എങ്കില്‍ ഞാന്‍ മരിക്കുമ്പോള്‍ അറിയപ്പെടുക മികച്ച നടന്‍ എന്ന നിലയിലായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ഞാന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അത് ചെയ്യുന്നത് പലതിനേയും ബാധിക്കും. അത് ഞാന്‍ അംഗീകരിക്കുന്നു.- പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍