ചലച്ചിത്രം

'ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ'; ​ഗോൾഡ് എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു; വീണ്ടും മാറിയാൽ തന്നെ പഞ്ഞിക്കിട്ടേക്കല്ലേയെന്ന് ലിസ്റ്റിൻ

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ​ഗോൾഡ് റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോ​ഗികമായി റിലീസ് പ്രഖ്യാപിച്ചത്. രസകരമായിട്ടായിരുന്നു പ്രഖ്യാപനം. സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളതെന്നും ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിൻ കുറിച്ചത്. 

സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് ...ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. കാത്തിരുന്നു കാണാം.- അൽഫോൺസ് പുത്രൻ കുറിച്ചു. 

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, ശബരീഷ് വർമ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനുള്ളത്. ചിലതാരങ്ങൾ അതിഥി താരങ്ങളായും എത്തുന്നുണ്ട്. ഓണത്തിന് ചിത്രം തിയറ്ററിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സാങ്കേതികമായ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ