ചലച്ചിത്രം

'ഞാന്‍ ഇപ്പോള്‍ നിര്‍ഭയനാണ്, അങ്ങയുടെ പ്രകാശം എന്നും എന്നില്‍ ജ്വലിക്കും'; അച്ഛന്റെ ഓര്‍മയില്‍ മഹേഷ് ബാബു

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ക്കു മുന്‍പാണ് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അച്ഛനും നടനുമായ കൃഷ്ണ വിടപറയുന്നത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു കൃഷ്ണ. ഇപ്പോള്‍ അച്ഛന്റെ ഓര്‍മകളുമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. നിര്‍ഭയനായിട്ടാണ് അച്ഛന്‍ ജീവിച്ചതെന്നും ഇപ്പോള്‍ താനും അച്ഛനെപ്പോലെയായെന്നുമാണ് മഹേഷ് ബാബു കുറിക്കുന്നത്. അച്ഛന്റെ പൈതൃകം മുന്നോട്ടുകൊണ്ടുപോകുമെന്നും സൂപ്പര്‍താരം പറഞ്ഞു.

മഹേഷ് ബാബുവിന്റെ കുറിപ്പ് വായിക്കാം

അങ്ങയുടെ ജീവിതം ആഘോഷമായിരുന്നു. നിങ്ങളുടെ വേര്‍പാട് അതിലേറെ ആഘോഷമായിരുന്നു. അതുപോലെ അങ്ങയുടെ മഹത്വവും. നിര്‍ഭയമായിട്ടാണ് നിങ്ങള്‍ ജീവിച്ചത്. ധൈര്യവും ധീരതയുമായിരുന്നു നിങ്ങളുടെ സ്വഭാവം. എന്റെ പ്രചോദനം... എന്റെ ധൈര്യം... എല്ലാരീതിയിലും ഞാന്‍ നോക്കിക്കൊണ്ടിരുന്ന എന്നെ ഏറ്റവും സ്വാധീനിച്ചിരുന്ന ആള്‍ ഇല്ലാതായിരിക്കുന്നു. പക്ഷേ വിചിത്രമെന്നു പറയട്ടെ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഈ ശക്തി എന്നില്‍ അനുഭവപ്പെടുന്നു... ഇപ്പോള്‍ ഞാന്‍ നിര്‍ഭയനാണ്... അങ്ങയുടെ പ്രകാശം എന്നും എന്നില്‍ ജ്വലിക്കും... അങ്ങയുടെ പൈതൃകം ഞാന്‍ മുന്നോട്ട് കൊണ്ടുപോകും... ഞാന്‍ അങ്ങയെ കൂടുതല്‍ അഭിമാനം കൊള്ളിക്കും. ലവ് യൂ നാന... എന്റെ സൂപ്പര്‍സ്റ്റാര്‍

അച്ഛനെ കണ്ടത് റോള്‍മോഡലായി

അച്ഛനുമായി ശക്തമായ ബന്ധമാണ് മഹേഷ് ബാബുവിന് ഉണ്ടായിരുന്നത്. തന്റെ ജീവിതത്തിലെ റോള്‍ മോഡലായാണ് അച്ഛനെ മഹേഷ് കണ്ടിരുന്നത്. കഴിഞ്ഞ ഫാദേഴ്‌സ് ഡേയില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍ അതിന് ഉദാഹരണമാണ്. അച്ഛന്‍ എങ്ങനെയാണെന്ന് എന്നെ കാണിച്ചുതന്നത് നിങ്ങളാണ്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇപ്പോഴത്തെ ഞാനാകില്ലായിരുന്നു എന്നാണ്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍