ചലച്ചിത്രം

നടന്‍ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് 13.76 ലക്ഷം രൂപ തട്ടിയയാളെ പിടികൂടി പൊലീസ്. 34-കാരനായ അഭിഷേക് നാരായണ്‍ ആണ് ഹാക്കിങ് നടത്തി പണം തട്ടിയത്. ഇയാൾക്കെതിരെ വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഐ ടി ആക്ട് വകുപ്പുകളും ചുമത്തി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ ബുധനാഴ്ച ഇ മെയില്‍ പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി ഇസ്സാറിന് മനസ്സിലായത്. വിവരം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ നടക്കാനിരിക്കുന്ന ഇസ്സാറിന്റെ ഷോയ്ക്ക് വേണ്ടി ബുക്കിങ് നടത്തുകയും 13.76 ലക്ഷം രൂപ ഫീസ് അടയ്ക്കുകയും‌ ചെയ്തിരുന്നു. ഈ ബുക്കിങ് കാന്‍‌സല്‍ ചെയ്തെന്ന് കാട്ടിയാണ് അഭിഷേക് മെയില്‍ ഹാക്ക് ചെയ്ത് സന്ദേശമയച്ചത്. അടച്ച പണം തിരിച്ച് നല്‍കണമെന്ന് മെയിലിൽ ആവശ്യപ്പെട്ട് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇസ്സാറിന്റെ മൊബൈലിലേക്ക് വന്ന മെസേജുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

‌നോര്‍ത്ത് മുംബൈയിലെ മല്‍വാനിയിലെ മാധ് ഏരിയയില്‍നിന്നാണ് അഭിഷേകിനെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി