ചലച്ചിത്രം

ഇനി നിയമപരമായി നീങ്ങും; മുന്നറിയിപ്പുമായി അമൃത സുരേഷ്

സമകാലിക മലയാളം ഡെസ്ക്

സൈബർ അറ്റാക്കിനെതിരെ ഇനി നിയമപരമായി നീങ്ങുമെന്ന മുന്നറിയിപ്പുമായി ​ഗായിക അമൃത സുരേഷ്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി ലൈവ് വിഡിയോയിൽ എത്തി തനിക്കെതിരെയും സഹോദരിക്കെതിരെയും ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറ‍ഞ്ഞു. 

മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലർക്കും മറുപടി നൽകിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ​ഗോപി സുന്ദറിന്റേയും ബന്ധത്തെ വിമർശിച്ചുകൊണ്ടും ഇതിന്റെ പേരിൽ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. അവർ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോട്ടെയെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ടെന്നുമാണ് അഭിരാമി കുറിച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ