ചലച്ചിത്രം

'മാധ്യമ സുഹൃത്തുക്കൾ'; സെൽഫിയുമായി മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം റോഷാക്കിന്റെ പ്രമോഷനിലാണ് മമ്മൂട്ടി ഇപ്പോൾ. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടി പ്രസ് മീറ്റ് നടത്തിയിരുന്നു. ഇപ്പോൾ അവിടെ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

റോഷാക്ക് ടീമിനും മാധ്യമപ്രവർത്തകർക്കും ഒപ്പമുള്ളതാണ് ചിത്രം.  'മീഡിയ ഫ്രണ്ട്സ്' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ​ഗ്രേസ് ആന്റണി, ജ​ഗദീഷ്, കോട്ടയം നസീർ തുടങ്ങിയ താരങ്ങളേയും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ കാണാം. മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിനു താഴെയായി വരുന്നത്. 

നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സമീർ അബ്ദുൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടൻ ആസിഫ് അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)