ചലച്ചിത്രം

അമ്പെയ്ത് പ്രഭാസിന്റെ രാവണ നി​ഗ്രഹം, കത്തിയമർന്ന് 100 അടിയുടെ രാവണൻ; ദസറ ആഘോഷിച്ച് താരം, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമാലോകത്തിന്റെ ഹൃദയം കവർന്ന നടനാണ് പ്രഭാസ്. ഇപ്പോൾ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുകയാണ് താരം. ആദിപുരുഷ് എന്ന ചിത്രത്തിൽ രാമന്റെ റോളിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കു പുറത്തും രാമനായി അവതരിച്ച് രാവണ നി​ഗ്രഹം നടത്തിയിരിക്കുകയാണ് താരം. ദസറ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി രാം ലീല മൈതാനത്ത് നടന്ന രാവണ്‍ ദഹനിലാണ് പ്രഭാസ് പങ്കെടുത്തത്. 100 അടി വലിപ്പത്തിലുള്ള രാവണനെയാണ് ഇവിടെ ഒരുക്കിയിരുന്നത്. ആദിപുരുഷ് സിനിമയുടെ സംവിധായകൻ ഓം റൗട്ടിനൊപ്പമാണ് താരം എത്തിയത്. രാവണന്‍റെ കോലം ലക്ഷ്യമായി പ്രഭാസ് വില്ല് കുലയ്ക്കുന്നതും ശേഷം കോലം ചാമ്പലാവുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. എല്ലാ വര്‍ഷവും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇവിടുത്തെ രാവണ്‍ ദഹന്‍ നടക്കാറുള്ളത്. 

രാമ- രാവണ യുദ്ധത്തെ ആസ്പ​ദമാക്കിയാണ് ആദിപുരുഷ് ഒരുങ്ങുന്നത്. 500 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്സ് ഒട്ടും നിലവാരമില്ലാത്തതാണെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ ചിത്രം ബി​ഗ് സ്ക്രീനിനുവേണ്ടി ഒരുക്കിയതാണെന്നും മൊബൈലിൽ കണ്ടിട്ടാണ് അങ്ങനെ തോന്നുന്നത് എന്നുമാണ് സംവിധായകൻ പറഞ്ഞത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ രാവണനായി എത്തുന്നത്. കൃതി സനൻ ആണ് സീത. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍