ചലച്ചിത്രം

പൂർണന​ഗ്നയായി ഉർഫി ജാവേദ്, ​ഗ്ലാസിൽ പെയിന്റടിച്ച് ഫാഷൻ പരീക്ഷണം; കിടിലൻ ഫോട്ടോഷൂട്ട് വൈറൽ

സമകാലിക മലയാളം ഡെസ്ക്

ഉർഫി ജാവേദ് വാർത്തകളിൽ നിറയുന്നത് തന്റെ ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ്. ചാക്കു മുതൽ ബ്ലേഡു വരെ താരം തന്റെ ഫാഷനുവേണ്ടി ഉപയോ​ഗിച്ചിട്ടുണ്ട്. ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഉർഫി. ​ഗ്ലാസിൽ പെയിന്റെ അടിച്ചാണ് താരത്തിന്റെ പുത്തൻ ഫാഷൻ പരീക്ഷണം.പൂർണ ന​ഗ്നയായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. 

​ഗ്ലാസിൽ മഞ്ഞ പെയിന്റ് അടിച്ച് അതുകൊണ്ടാണ് ഉർഫി ന​ഗ്നത മറച്ചിരിക്കുന്നത്. എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഉർഫിയുടെ ഫാഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്തൊരു ​ഗംഭീര ഐഡിയയാണ് എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ അതിനൊപ്പം വൻ വിമർശനവും ഉയരുന്നുണ്ട്. ഇതാണോ ഫാഷൻ എന്നാൽ അവരുടെ ചോദ്യം. 

കഴിഞ്ഞ ദിവസം വാച്ചുകൊണ്ടുള്ള പാവാട തുന്നിയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി–ഷർട്ടിനൊപ്പമാണ് ഈ സ്കർട്ട് പെയർ ചെയ്തത്. ‘സമയം എത്രയായി? എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. 

ഉർഫിയുടെ വസ്ത്രധാരണത്തെ നടി ചാഹത് ഖന്ന രംഗത്തെത്തിയത് അടുത്തിടെ വിവാദമായിരുന്നു. തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ഉർഫിയുടെ ശ്രമമെന്നായിരുന്നു ചാഹത് പറഞ്ഞത്. ഇതിന് ചാഹത്തിന്റെ വിവാഹമോചനങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉർഫി മറുപടി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ