ചലച്ചിത്രം

ശരീരഭാരം 20 കിലോ കുറച്ചു, പിന്നാലെ ആശുപത്രിയിലായി ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് എന്നും ആവേശമാണ് നടി ഖുശ്ബു. അടുത്തിടെയാണ് താരം വമ്പൻ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചത്. 20 കിലോയോളും ഭാരമാണ് താരം കുറിച്ചത്. എന്നാൽ അതിനു പിന്നാലെ ആശുപത്രി കിടക്കയിലായിരിക്കുകയാണ് താരം. കോക്സിക്സ് ബോൺ സർജറിക്കായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഖുശ്ബു തന്നെയാണ് സർജറിയുടെ വിവരം ആരാധകരുമായി പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 'കോക്സിക് സർജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയിൽ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകൾക്ക് മറുപടി അയക്കാത്തതിൽ ദുഃഖമുണ്ട്. ഒരിക്കൽ കൂടി എല്ലാവർക്കും ആശംസകൾ നേരുന്നു'- എന്നാണ് ഖുശ്ബു കുറിച്ചത്. താരത്തിന് രോ​ഗശാന്തി നേർന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതൽ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയിൽ ബോൺ അഥവാ കോക്സിക്സ്. ഈ എല്ലിനുള്ള വേദനയാണ് കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ. സ്ത്രീകളിലാണ് ഇതു പൊതുവെ കണ്ടു വരുന്നത്. ഗർഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. ഇരുന്നു ജോലി ചെയ്യുന്നവർക്കും മറ്റും ഇത്തരത്തിൽ രോ​ഗം വരാനുള്ള സാധ്യതയുണ്ട്. ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ൽ ബോണിന് വേദന അനുഭവപ്പെടാം.

അടുത്തിടെയാണ് വമ്പൻ മേക്കോവറിൽ ഖുശ്ബു എത്തിയത്. അടുത്തിടെ രാത്രിയിൽ വർക്കൗട്ട് ചെയ്യുന്ന ഖുശ്ബുവിന്റെ വിഡിയോ വൈറലായിരുന്നു. ലക്ഷ്യത്തിൽ എത്തിയാലും മികവു കാണിക്കുന്നത് അവസാനിപ്പിക്കരുത് എന്നാണ് താരം ആരാധകരോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു