ചലച്ചിത്രം

'കങ്കണയും താപ്‌സിയും നട്ടെല്ലുള്ള പെണ്ണുങ്ങള്‍, രാഷ്ട്രീയത്തില്‍ എത്തും'; പ്രശംസിച്ച് നടി

സമകാലിക മലയാളം ഡെസ്ക്

ക്തമായ നിലപാടുകളിലൂടെ ബോളിവുഡിനെ അമ്പരപ്പിക്കാറുള്ള നടിമാരാണ് കങ്കണ റണാവത്തും താപ്‌സി പന്നുവും. രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും ഇവര്‍ ഇരുവരും മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്നവരാണ്. ഇപ്പോള്‍ ഇവരെ പ്രശംസിച്ചുകൊണ്ടുള്ള നടി ഗുല്‍ പനങ്ങിന്റെ പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്. 

നട്ടെല്ലുള്ളവരാണ് കങ്കണയും താപ്‌സിയും എന്നാണ് ഗുല്‍ പറയുന്നത്. ഇവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നും താരം പറഞ്ഞു. നിരവധി താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും താന്‍ ധൈര്യം കണ്ടിട്ടില്ലെന്നുമാണ് താരം പറയുന്നത്. 'അവര്‍ക്കൊന്നും ധൈര്യമുള്ളതായി തോന്നുന്നില്ല പക്ഷേ ഈ രണ്ട് സ്ത്രീകള്‍ക്കും നട്ടെല്ലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കങ്കണ പറയുന്ന എല്ലാത്തിനേയും ഞാന്‍ അംഗീകരിക്കില്ല. മാത്രമല്ല അവര്‍ പറയുന്ന ഒരു പാടു കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്. പക്ഷേ ആ സ്ത്രീക്ക് നട്ടെല്ലുണ്ട്. അവര്‍ രണ്ടുപേരും രാഷ്ട്രീയത്തില്‍ എത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല'.- ഗുല്‍ പനങ് പറഞ്ഞു.   

കങ്കണ റണാവത്ത് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താരം മധുരയില്‍ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ കങ്കണ ഇതിനോട് പ്രതികരിച്ചിട്ടില്ല. റിലീസിന് ഒരുങ്ങുന്ന വെബ് സീരീസായ ഗുഡ് ബാഡ് ഗേള്‍ ആണ് ഗുല്‍ പനങ്ങിന്റെ പുതിയ ചിത്രംം. അഭിഭാഷകയുടെ റോളിലാണ് താരം എത്തുന്നത്. സോണി ലിവിലൂടെയാണ് 14നാണ് വെബ് സീരിസ് റിലീസ് ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു