ചലച്ചിത്രം

80ാം ജന്മദിനത്തില്‍ അമിതാഭ് ബച്ചന്‍ തിരുപ്പതിയില്‍; മുലായത്തിന്റെ വേര്‍പാടില്‍ ആഘോഷം ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഇതിഹാസനടന്‍ അമിതാഭ് ബച്ചന് ഇന്ന് 80 വയസ്. ഒക്ടോബര്‍ 11ന് അര്‍ധരാത്രി 12 മണിക്ക് സര്‍പ്രൈസ് സമ്മാനമായി ബച്ചന്റെ മുംബൈയിലെ വസതിയായ ജല്‍സയില്‍ ആശംസകള്‍ നേരാന്‍ എത്തിയത് നിരവധി ആരാധകരാണ്. പിറന്നാള്‍ ആശംസകളുമായി എത്തിയവരെ ബച്ചന്‍ പ്രത്യഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ബച്ചന്റെ 80 വര്‍ഷം ആഘോഷിക്കാനായി വലിയ പരിപാടികളാണ് ബോളിവുഡ് ചലച്ചിത്രലോകവും അരാധകരും ആസൂത്രണം ചെയ്തത്. എന്നാല്‍ ഇത്തവണത്തെ ആഘോഷം ആര്‍ഭാടമാക്കാനില്ലെന്നാണ് ബച്ചന്റെ നിലപാട്.

80ാം ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയ അമിതാഭും കുടുംബവും പ്രത്യേക പൂജനടത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി തിരുപ്പതിയില്‍ തങ്ങിയ ബച്ചന്‍ ചൊവ്വാഴ്ച രാവിലെ മുംബൈയിലേക്ക് മടങ്ങി. രാഷ്ട്രീയനേതാവും തന്റെ പ്രിയസുഹൃത്തുമായ മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് ബച്ചന്‍ ജന്മദിനാഘോഷം വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് ബച്ചനുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

ഭാര്യ ജയ ബച്ചന്‍, മക്കളായ അഭിഷേക് ബച്ചന്‍, ശ്വേത നന്ദ ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍, കൊച്ചുമക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ, ആരാധ്യ ബച്ചന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അത്താഴവും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''