ചലച്ചിത്രം

'ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കൂ, ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും'; വിഘ്നേഷ് ശിവൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷിനും കുഞ്ഞു പിറന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. വാടക ​ഗർഭപാത്രത്തിലൂടെയായിരുന്നു താരദമ്പതികൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. അതിനു പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. നിരവധി പേരാണ് ദമ്പതികൾക്കെതിരെ വിമർശനവുമായി എത്തിയത്. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വിഘ്നേഷ് പങ്കുവച്ച ഒരു കുറിപ്പാണ്. ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ എന്നാണ് വിഘ്നേഷ് കുറിച്ചത്. ആരോഗ്യ വകുപ്പ് വിശദീകരണം ചോദിച്ച വിഷയത്തില്‍ ഇതുവരെ താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. വിശദീകരണം നല്‍കിയതിന് ശേഷം പ്രതികരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് രണ്ട് ആൺകുട്ടികൾ പിറന്നതായി വിഘ്നേഷും നയൻതാരയും ആരാധകരെ അറിയിച്ചത്. കുഞ്ഞുങ്ങളുടെ കാലിൽ ചുംബിക്കുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത