ചലച്ചിത്രം

'എനിക്ക് കൊടും ക്രൂരനായ വില്ലനാകണം, സാമൂഹിക പ്രതിബദ്ധതയോ നന്മമരം ഇമേജോ ഇല്ലാത്ത വില്ലൻ'; ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന താരമാണ് നിവിൻ പോളി. ഇപ്പോൾ താൻ ചെയ്യാൻ ആ​ഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. കൊടും ക്രൂരനായ വില്ലനാവണം എന്നാണ് താരത്തിന്റെ ആ​ഗ്രഹം. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാർക്ക് വില്ലനായിരിക്കണം അതെന്നും താരം വ്യക്തമാക്കി. 

'എനിക്കൊരു വില്ലൻ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലൻ. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാർക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കണം. ഞാൻ അതുപോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണ്.- നിവിൻ പോളി പറഞ്ഞു. 

താൻ ഇതേക്കുറിച്ചും പറയുമ്പോൾ പല റെഫറൻസുകളുമായി വരാറുണ്ടെന്നും എന്നാൽ  അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലൻ കഥാപാത്രമാണ് വേണ്ടതെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ വില്ലനിൽ ഒരു നായകൻ ഉണ്ടാകണമെന്നില്ലെന്നും നായകനായി വേറേ സിനിമകൾ ചെയ്യാമല്ലോ എന്നും താരം കൂട്ടിച്ചേർത്തു.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പടവെട്ടും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റുമാണ് നിവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിരയാണ് പടവെട്ടിലുള്ളത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സാറ്റർഡേ നൈറ്റിൽ നിവിനെ കൂടാതെ ​ഗ്രേസ് ആന്റണി, അജു വർ​ഗീസ്, സൈജു കുറിപ്പ്, സിജു വിൽസൺ, സാനിയ അയ്യപ്പൻ എന്നിവരാണ് അഭിനയിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ