ചലച്ചിത്രം

കമൽഹാസന്റെ ഇന്ത്യൻ 2വിൽ നന്ദു പൊതുവാളും, എത്തുന്നത് നെടുമുടി വേണു ചെയ്ത വേഷത്തിൽ; വൈറലായി ഫോട്ടോ

സമകാലിക മലയാളം ഡെസ്ക്

മൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2ന്റെ ചിത്രീകരണം കഴിഞ്ഞ ​ദിവസമാണ് പുനഃരാരംഭിച്ചത്. ഇപ്പോൾ മലയാളത്തിലെ ഒരു താരം ചിത്രത്തിൽ ഉണ്ടെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നന്ദു പൊതുവാളിനാണ് ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ശങ്കറിനൊപ്പം നന്ദു നിൽക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഇതിനായി മീശയും താടിയും വടിച്ച് പുത്തൻ ലുക്കിലാണ് നന്ദു പൊതുവാൾ എത്തുന്നത്. മിമിക്രി ലോകത്തു സിനിമയിൽ എത്തിയ താരമാണ് നന്ദു പൊതുവാൾ. ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ അദ്ദേഹം പ്രൊഡക്‌ഷൻ കൺട്രാളറായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് നന്ദു പൊതുവാളിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

200 കോടി ബജറ്റിൽ ഒരുങ്ങുന്ന  ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 2020ലാണ്ആരംഭിക്കുന്നത്.  ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്. അനിരുദ്ധ് ആണ് സംഗീതം. 

കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി.  1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസന് ലഭിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി