ചലച്ചിത്രം

പ്രേക്ഷകരുടെ പരാതി കേട്ടു! കോബ്രയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചു; ഇന്നു വൈകിട്ടു മുതൽ തിയറ്ററിൽ പുതിയ പതിപ്പ്

സമകാലിക മലയാളം ഡെസ്ക്

വിക്രം നായകനായി എത്തിയ പുതിയ ചിത്രം കോബ്ര കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. മൂന്നു മണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ  എല്ലാവരുടേയും പരാതി ചെവിക്കൊണ്ട് സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിന്റെ നിർമാതാക്കളാണ് വിവരം ആരാധകരെ അറിയിച്ചത്. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്ന് വൈകിട്ട് മുതൽ തിയറ്ററുകളിലെത്തും.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 31നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 12 കോടി വാരിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാനും പ്രധാന വേഷത്തിലെത്തി. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി