ചലച്ചിത്രം

'കേരളത്തെ ബഹിഷ്കരിക്കണം'; ആഹ്വാനവുമായി നടി

സമകാലിക മലയാളം ഡെസ്ക്

തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തി നടി കരിഷ്മ തന്ന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കരിഷ്മയുടെ പ്രതികരണം. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമാണെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് നടി പങ്കുവച്ചത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും കരിഷ്മ ആവശ്യപ്പെട്ടു.

കേരളത്തിലെ നായ്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളും പങ്കുവച്ചിട്ടുണ്ട്. ഇവിടത്തെ മനുഷ്യർ പിശാചുക്കളാണെന്നും ഇവർ ആരോപിക്കുന്നു. തെരുവുനായ്ക്കളെ സഹായിക്കാനായി മുന്നോട്ടുവരാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. 

നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്. ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ഒടുവിൽ അഭിനയിച്ചത്. 

നേരത്തെ സിനിമ ക്രിക്കറ്റ് താരങ്ങൾ കേരളത്തിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുകയാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശിഖര്‍ ധവാനും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് ആരോപിച്ചു. 'ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങള്‍ പുനപ്പരിശോധിക്കാനും ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർഥിക്കുന്നു'- എന്നായിരുന്നു ധവാന്റെ ട്വീറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍