ചലച്ചിത്രം

'ഞാൻ മണിരത്നമാണല്ലോ, എല്ലാം എളുപ്പമായിരുന്നു'; അവതാരകന്റെ മണ്ടൻ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ​ഗൗതം മേനോൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മിഴിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ​ഗൗതം മേനോൻ. ചിമ്പുവിനെ നായകനാക്കി ഒരുക്കിയ വെന്തു തണിന്തത് കാട് എന്ന സിനിമ ദിവസങ്ങൾക്കു മുൻപാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​ഗൗതം മേനോൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. അവതാരകന്റെ മണ്ടൻ ചോദ്യത്തിനു കിടിലൻ മറുപടി നൽകി കയ്യടി നേടുകയാണ് ​ഗൗതം മേനോൻ. 

മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചിത്രം ​ഗൗതം മേനോൻ സംവിധാനം ചെയ്തതാണ് എന്നു തെറ്റിദ്ധരിച്ചായിരുന്നു അവതാരകൻ ചോദ്യം ചോദിച്ചത്. ‘‘ചെക്ക ചിവന്ത വാനം സിനിമ ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ? ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സാമി...ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്തു...’’ എന്നായിരുന്നു അവതാരകനു അറിയേണ്ടിയിരുന്നത്. 

എന്തായാലും അവതാരകനെ നിരാശനാക്കാൻ ​ഗൗതം മേനോൻ തയാറായിരുന്നില്ല. താൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത് എന്ന നിലയിലാണ് ​ഗൗതം മേനോൻ മറുപടി നൽകിയത്. ‘‘സത്യം, വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടായിരുന്നു. വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, അരവിന്ദ് സാമി ഇവരൊക്കെ തിരക്കേറിയ താരങ്ങളാണ്. ഇവരുടെയൊക്കെ ഡേറ്റ് വേണം. പക്ഷേ ഞാൻ മണിരത്നം ആണല്ലോ. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇവരെയൊക്കെ എന്റെ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചു. രാവിലെ 4.30 മണിക്ക് ഷൂട്ട് തുടങ്ങും. നടന്മാരെല്ലാം കൃത്യ സമയത്ത് തന്നെ സെറ്റിലെത്തും. ഗൗതം മേനോന്റെ സെറ്റിൽ ചിമ്പു എത്തുന്നത് 7 മണിക്കാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ അദ്ദേഹം ഇവിടെ എനിക്കുവേണ്ടി കൃത്യസമയത്ത് എത്തി.’’- എന്നാണ് ​ഗൗതം പറഞ്ഞത്. 

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാരകനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഇത്ര വലിയ സംവിധായകനെ അഭിമുഖം ചെയ്യുമ്പോൾ അദ്ദേഹം ചെയ്ത സിനിമയെങ്കിലും അറിഞ്ഞു വയ്ക്കേണ്ടെ എന്നാണ് കമന്റുകൾ. അതുപോലെ ​ഗൗതം മേനോനെ പ്രശംസിച്ചുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. മണ്ടൻ ചോ​ദ്യത്തിന് ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ