ചലച്ചിത്രം

ഹർത്താലിലും റിലീസ് മുടക്കാതെ 'ചട്ടമ്പി'; നാളെ തന്നെ തിയറ്ററിൽ 

സമകാലിക മലയാളം ഡെസ്ക്

ർത്താലിലും റിലീസ് മുടക്കാതെ ശ്രീനാഥ് ഭാസി ചിത്രം ചട്ടമ്പി. കേരളത്തിൽ ‌പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ സിനിമ നാളെത്തന്നെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ അറിയിച്ചു. അതേസമയം ചിത്രത്തിൻറെ ആദ്യ പ്രദർശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും. 

1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. കറിയ ജോർജ് ആയി ശ്രീനാഥ് ഭാസിയും ജോൺ മുട്ടാറ്റിൽ ആയി ചെമ്പൻ വിനോദുമാണ് എത്തുന്നത്. മൈഥിലി ആണ് നായിക. ജോസ് രാജി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി ആണ് നിർമാണം. സംവിധായകൻ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻറെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്