ചലച്ചിത്രം

'അതിഥികൾക്ക് ഫോൺ കൊണ്ടുവരാം, ഫോട്ടോയും എടുക്കാം'; നിയന്ത്രണങ്ങളില്ലാതെ റിച്ചാ ഛദ്ദ- അലി ഫസൽ വിവാഹം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മറ്റൊരു താരജോഡികൾ കൂടി വിവാഹത്തിന് ഒരുങ്ങുകയാണ്. നടി റിച്ചാ ഛദ്ദയും നടൻ അലി ഫസലുമാണ് വിവാഹത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ ഇതുവരെയുള്ള ബോളിവുഡ് താരവിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമാകുകയാണ് ഇവരുടെ വിവാഹം. അടുത്തിടെ കഴിഞ്ഞ താരവിവാഹങ്ങളിലെല്ലാം അതിഥികൾക്ക് ഫോൺ കൊണ്ടുവരാൻ നിയന്ത്രണം ഉണ്ടായിരുന്നു. വിവാഹക്ഷണക്കത്തിൽ തന്നെ പലരും ഫോണുമായി കല്യാണത്തിന് വരരുതെന്ന് വ്യക്തമാക്കാറുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങളോട് നോ പറഞ്ഞിരിക്കുകയാണ് താരജോഡികൾ. 

വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് ഫോൺ എടുക്കാനും ചിത്രങ്ങൾ പകർത്താനുമുള്ള അനുവാ​ദമുണ്ടായിരിക്കും. ക്ഷണക്കത്തിലാണ് ‌റിച്ചയും അലി ഫസലും ഇത് വ്യക്തമാക്കിയത്. വിവാഹത്തിനെത്തുന്നവർക്ക് മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. പരമാവധി ആഘോഷിക്കൂ, ഈയവസരത്തിൽ ഈ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് ഒട്ടും മടിക്കേണ്ടതില്ല- എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്. 

നിയന്ത്രണങ്ങളില്ലാത്തപ്പോൾ ആളുകൾക്ക് കൂടുതൽ സുഖമായിരിക്കാൻ കഴിയുമെന്നാണ് താരങ്ങൾ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്. പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ്, ദീപിക പദുക്കോൺ- രൺവീർ സിങ്, കത്രീന കൈഫ്- വിക്കി കൗശാൽ എന്നിവരുടെ വിവാഹത്തിനെല്ലാം നോ ഫോൺ പോളിസി നിലനിന്നിരുന്നു. 

2012ലെ ഫുക്രി സിനിമയുടെ സെറ്റില്‍ വച്ചാണ് റിച്ചയും അലി ഫസലും സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. 2020 ല്‍ ഇവര്‍ വിവാഹം നടത്താനായി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഒക്‌റ്റോബറില്‍ വിവാഹമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്