ചലച്ചിത്രം

ചിരിച്ചിട്ട് ആറേഴ് ആഴ്ചയായി, ഉറങ്ങാനോ കരയാനോ പോലും കഴിയുന്നില്ല; വിഡിയോയുമായി ശ്രുതി രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്


ക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താൻ വിഷാദത്തിലേക്ക് കടന്നുപോകുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. യൂട്യൂബ് വിഡിയോയിലൂടെയാണ് ശ്രുതി താൻ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെച്ചത്. 

ചിരിച്ച് കളിച്ച് നടക്കുവാണെങ്കിലും മനസില്‍ ഇങ്ങനെ വിങ്ങുകയായിരിക്കും. ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാനാവില്ല. സന്തോഷവതിയായിരിക്കണം എന്നാണ് ഇപ്പോഴത്തെ തന്റെ മോട്ടോ. ഞാന്‍ മനസുകൊണ്ട് ചിരിച്ചിട്ട് ആറേഴ് ആഴ്ചയാകുന്നു. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന ചിന്തയൊക്കെയാണ്. കണ്ണടച്ചാൽ പോലും ഉറങ്ങാൻ പോലും കഴിയാതെ കിടക്കുന്ന അവസ്ഥയാണ്. ഓരോ കാര്യങ്ങൾ ആലോചിച്ച് ഇങ്ങനെ കിടക്കും. - ശ്രുതി പറഞ്ഞു. 

വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ് ചില വേദനകള്‍. ആദ്യമൊക്കെ കുറേ കരയുമായിരുന്നു. എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നുന്നില്ല. നിര്‍വീര്യമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് ഞാന്‍ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത്. തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുടെ അവസ്ഥയും ശ്രുതി വിഡിയോയിൽ പറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്