ചലച്ചിത്രം

ഇഷ നേരിട്ട് ക്ഷണിച്ചു, അമാലിനൊപ്പം ദുൽഖർ സൽമാനും ചടങ്ങിൽ; അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങ്. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് പരിപാടിയിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചടങ്ങിൽ പങ്കെടുത്ത ഇരുവരുടേയും ചിത്രങ്ങളാണ്. 

അംബാനി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വളരെ സന്തോഷം. കലയ്ക്കായുള്ള എന്തൊരു വേദിയായിരുന്നു അത്, ഞാൻ മനസ്സിലാക്കിയതിൽ നിന്ന് ഇത് ഇന്ത്യൻ, അന്തർദേശീയ ഷോകൾക്കുള്ള ലക്ഷ്യസ്ഥാനമായി മാറും. ഇത്രയും വലിപ്പമുള്ള ഒരു കേന്ദ്രം വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത നിതയോടും മുകേഷ് അംബാനിയോടും ബഹുമാനം. ഞങ്ങളെ വ്യക്തിപരമായി ക്ഷണിക്കുകയും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത ഇഷയ്ക്കും ശ്ലോകയ്ക്കും പ്രത്യേക നന്ദി.- ദുൽഖർ കുറിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്കിലുള്ള ടു പീസ് സ്യൂട്ടായിരുന്നു ദുല്‍ഖറിന്റെ വേഷം. കറുത്ത വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു അമാന്‍. ഇരുവരുടേയും ചിത്രങ്ങൾ ആരാധകരുടെ മനംകവരുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍