ചലച്ചിത്രം

ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു; വിജയകരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ രണ്ട് ദിവസം മുൻപാണ് നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം താരത്തിന് ആശുപത്രിയിൽ കഴിയേണ്ടതായി വരും. 

ഒരു മാസം മുൻപാണ് ​ഗുരുതര കരൾ രോ​ഗത്തെ തുടർന്ന് ബാലയെ  എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു താരം. ഉടൻതന്നെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ബാലയ്ക്ക് ചേരുന്ന ഒരാളെ തെരഞ്ഞെടുക്കുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.

വിവാഹവാർഷിക ദിനത്തിൽ താരം ആശുപത്രിയിൽ നിന്നുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു. ഭാര്യയ്ക്കൊപ്പം കേക്ക് മുറിക്കുന്നതായിരുന്നു വിഡിയോ. നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് നാളുകളായി. എലിസബത്തിന്റെ (ഭാര്യയുടെ) നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ'. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല വിഡിയോയിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു