ചലച്ചിത്രം

കെഎസ്എഫ്ഡിസി നിർമ്മിക്കുന്ന ചിത്രം; 'അരിക്' ചിത്രീകരണം പൂർത്തിയായി

സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന സിനിമയായ അരികിന്റെ ചിത്രീകരണം പൂർത്തിയായി. മാധ്യമപ്രവർത്തകനായ വി എസ് സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒന്നര കോടി ബജറ്റിലാണ് കെഎസ്എഫ്‍ഡിസി നിർമ്മിക്കുന്നത്. 26 ദിവസം കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. 

ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ ജെ മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി, യൂനസ്, ഭാനു പ്രതാപ്, ഭൂപേന്ദ്ര ചൗഹാൻ, അർച്ചന പത്മിനി, ഡാവിഞ്ചി, പ്രശോഭ്, അബു, ഊരാളി ഷാജി, സുധീഷ് കുമാർ, സക്കറിയ, നയന, സവിത, ഉത്തര, മല്ലു പി ശേഖർ, ഫേവർ ഫ്രാൻസിസ്, സി അനൂപ്, പി കെ ഭരതൻ, പോൾ ഡി, തുടങ്ങി സിനിമാ, നാടക രംഗത്തുള്ളവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. 

സനോജിനൊപ്പം ജോബി വർഗീസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. മനേഷ് മാധവൻ ആണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. എഡിറ്റിങ്- പ്രവീൺ മംഗലത്ത്, കലാസംവിധാനം-ഗോകുൽദാസ്, ശബ്ദമിശ്രണം- രാധാകൃഷ്ണൻ എസ്, മേക്കപ്പ് ശ്രീജിത്ത്- ഗുരുവായൂർ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, പ്രൊ‍ഡക്ഷൻ കൺട്രോളർ - എസ്. മുരുഗൻ, ചീഫ് അസോ.ഡയറക്ടർ- ശ്രീഹരി ധർമ്മൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ആന്റ് ടൈറ്റിൽ ഡിസൈൻ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്