ചലച്ചിത്രം

ന​ഗരത്തിൽ മമ്മൂട്ടിയുടെ കൂറ്റൻ കട്ട്‌ഔട്ട്, 'ഏജന്റ്' 28ന്; ആകാംക്ഷയോടെ ആരാധകർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്കു ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.  പാൻ ഇന്ത്യൻ റിലീസായ ചിത്രം ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപെട്ടതാണ്. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കോഴിക്കോട് ന​ഗരത്തിലെ എആർസി കോർണേഷൻ തിയറ്ററിൽ ഉയർന്ന മമ്മൂട്ടിയുടെ പടുകൂറ്റൻ കൗട്ട്‌ഔട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. 50 അടി ഉയരം വരുന്ന കട്ട്‌ഔട്ട് കേരളാ ഡിസ്‌ട്രിബ്യുട്ടേഴ്സ് ആയ യൂലിൻ പ്രൊഡക്ഷൻസാണ് സ്ഥാപിച്ചത്.  

അതിനിടെ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മമ്മൂട്ടിയെ കുറിച്ച് നടൻ അഖിൽ അക്കിനേനി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'ചിത്രത്തിൽ റോ ചീഫ് ആയി മമ്മൂട്ടി സാർ ആണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനും. മമ്മൂട്ടിയോടൊപ്പമുള്ള ഒരുപാട് ആക്ഷൻ സീനുകളും ചിത്രത്തിൽ ഉണ്ടെന്ന് അഖിൽ പറഞ്ഞു.  

അഖിൽ അക്കിനേനിയുടെ പിറന്നാൾ ദിവസമായ ഇന്നലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക. ചിത്രത്തിന് വേണ്ടി സംഗീത ചെയ്യുന്നത് ഹിപ്പോപ്പ് തമിഴൻ ആണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി