ചലച്ചിത്രം

ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി: ടൈം വാരികയുടെ പട്ടികയിൽ ഒന്നാമതായി കിങ് ഖാൻ, മെസി അഞ്ചാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയിൽ ഒന്നാമതായി ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ടൈസിന്റെ വാർഷിക ടൈം 100 ലിസ്റ്റിലാണ് കിങ് ഖാൻ ഇന്ത്യയ്ക്ക് അഭിമാനമായത്. വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്. 

യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിൽ 12 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിൽ നാല് ശതമാനം പേരാണ് കിങ് ഖാനെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്തത്. പഠാന്റെ വൻ വിജയമാണ് ഷാരുഖ് ഖാന് വമ്പൻ നേട്ടം സമ്മാനിച്ചത്. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ആ​ഗോള തലത്തിൽ 1000 കോടിക്കു മുകളിലാണ് കളക്ഷൻ നേടിയത്. 

ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികളാണ് ലിസ്റ്റിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നു ശതമാനം പേരാണ് ഇറാൻ പോരാളികൾക്കായി വോട്ടു ചെയ്തത്. 1,9 ശതമാനം വോട്ടു നേടിയ ബ്രിട്ടനിലെ ഹാരി രാജകുമാരൻ 3–ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി. ജീവചരിത്രക്കുറിപ്പായ സ്പെയറിലൂടെയാണ് ഹാരിയും മേ​ഗനും വാർത്തകളിൽ നിറഞ്ഞത്. ഫുട്ബോൾ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്. 1.8 ശതമാനം പേരാണ് താരത്തിന് പിന്തുണച്ചത്.

ഓസ്കർ ജേതാവ്  മിഷേൽ യോഹ്, മുൻ ടെന്നീസ് കാരം സെറീന വില്യംസ്, മെറ്റ സിആഒ മാർക് സുക്കർബർ​ഗ് തുടങ്ങിയവരും പട്ടികയിൽ ഇടംനേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''