ചലച്ചിത്രം

'മലൈക്കോട്ടൈ വാലിബൻ'; പുതിയ അപ്‌ഡേഷൻ പുറത്ത് വിട്ട് മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

സിനിമപ്രേമികൾ ഏറെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്‌ഡേഷനും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും കിട്ടുന്നത്. ചിത്രീകരണത്തിന്റെ ഒരു ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയായതായി മോഹൻലാൽ അടുത്തിടെ അറിയിച്ചിരുന്നു.അതിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത അപ്‌‌ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ.

'മലൈക്കോട്ടെ വാലിബൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന് പുറത്തുവിടും എന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്‌ബുക്കിലൂടെയാണ് ഈ വാർത്ത താരം പങ്കുവെച്ചത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രം. ചിത്രത്തിൽ ​ഗുസ്‌തിക്കാരന്റെ വേഷത്തിലാണ് മോഹൻ ലാൽ എത്തുന്നത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബന്റെ' നിര്‍മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ 'മലൈക്കോട്ടൈ വാലിബനി'ല്‍ വേഷമിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു