ചലച്ചിത്രം

എന്റെ പേര് അങ്ങനെയല്ല; പാപ്പരാസികളെ പഠിപ്പിച്ച് കാജോളിന്റെ മകള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരജോഡികളായ കാജോളിന്റേയും അജയ് ദേവ്ഗണ്ണിന്റേയും മകള്‍ നൈസ ദേവ്ഗണ്‍ ഫാഷന്‍ ലോകത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പാപ്പരാസികളെ തന്റെ പേര് പഠിപ്പിക്കുന്ന നൈസയുടെ വിഡിയോ ആണ്. 

നടന്മാരായ മൗനി റോയ്, തുഷാര്‍ കലിയ എന്നിവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ ഇറങ്ങിയ താരപുത്രി മുംബൈയില്‍ പാപ്പരാസികളുടെ കാമറയില്‍ പതിയുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യണം എന്നാവശ്യപ്പെട്ട് പാപ്പരാസികള്‍ നായ്‌സ എന്നു വിളിക്കുകയായിരുന്നു. ഇതുകേട്ട് ചിരിയോടെ എന്റെ പേര് നൈസ എന്നാണെന്ന് താരപുത്രി മറുപടി നല്‍കുകയായിരുന്നു. ഇത് പറഞ്ഞ് കാറില്‍ കയറി വാതില്‍ അടച്ചതിനു പിന്നാലെ പാപ്പരാസികളുടെ വിളി നിഷ എന്നായി. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 

1999ല്‍ വിവാഹിതരായ അജയ് ദേവ്ഗണിനും കാജോളിനും 2003ലാണ് നൈസ ജനിക്കുന്നത്. അടുത്തിടെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചില്‍ എത്തിയ നൈസയുടെ ലുക്ക് വന്‍ വൈറലായിരുന്നു. കാജോളിനൊപ്പമാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. സിംഗപ്പൂരില്‍ പഠിക്കുകയാണ് നൈസ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു