ചലച്ചിത്രം

അനുരാഗ് കശ്യപിന്റെ സണ്ണി ലിയോണ്‍ ചിത്രം 'കെന്നഡി' കാനിലേക്ക്; ഈ വർഷം കാനിലെത്തുന്ന ഏക ഇന്ത്യൻ ചിത്രം

സമകാലിക മലയാളം ഡെസ്ക്

നുരാഗ് കശ്യപിന്റെ 'കെന്നഡി' 2023 കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം കാനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ് 'കെന്നഡി'. മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് 'കെന്നഡി' പ്രദര്‍ശിപ്പിക്കുന്നത്. 

അനുരാഗ് കശ്യപിന്റെ ചിത്രങ്ങൾ നേരത്തെയും കാൻ ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012-ല്‍ 'ഗ്യാങ്സ് ഓഫ് വസേപുര്‍', 2016-ല്‍ 'രാമന്‍ രാഘവ് 2.0' 2013-ല്‍ 'അഗ്ലി' എന്നീ ചിത്രങ്ങള്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ചിത്രവും ഉള്‍പ്പെട്ട 'ബോംബെ ടോക്കീസ്' എന്ന ആന്തോളജിയും കാനില്‍ എത്തിയിട്ടുണ്ട്.

ഇത് ആദ്യമായാണ് സണ്ണി ലിയോണ്‍ അനുരാഗ് കശ്യപിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അനുരാഗ് കശ്യപ് ചെയ്‌ത 'അഗ്ലി' എന്ന ചിത്രത്തിൽ രാഹുൽ ഭട്ട് അഭിനയിച്ചിട്ടുണ്ട്. 2023 മെയ് 16 മുതല്‍ 27 വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായാണ് കാന്‍ ഫിലിം ഫെസ്റ്റിവലിനെ കണക്കാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു