ചലച്ചിത്രം

'ഇരിക്കാൻ വൃത്തിയുള്ള ഇടം പോലുമില്ല,  തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം'; വിമർശനവുമായി സന്തോഷ് കീഴാറ്റൂർ

സമകാലിക മലയാളം ഡെസ്ക്

റണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേയും ദയനീയാവസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ. ട്രെയിൻ കാത്തിരിക്കുന്നവർക്ക് വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ലെന്നാണ് താരം പറയുന്നത്. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അവരുടെ തറവാട്ട് സ്വത്താണെന്നാണ് വിചാരം. രാവിലെ 5.15ന്റെ ട്രെയിനിൽ യാത്രചെയ്യാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനമാണെന്നും സന്തോഷ് കുറിച്ചു. 

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ  അതുപോലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്....ഇത് രണ്ടും നന്നാവാൻ പാടില്ലാ എന്ന് ആർക്കാണ് ഇത്ര വാശി.. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം , വൃത്തിയുള്ള ടോയ്‌ലറ്റ് കഷ്ടം..പരമ ദയനീയം. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലെ സർക്കാർ ശമ്പളം തരുന്നത്.... വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികൾ ചിലവിട്ട മെട്രോ സ്‌റ്റേഷൻ..….

NB: 5.15 AM ട്രെയിനിൽ യാത്രചെയ്യുവാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം...വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല... കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം