ചലച്ചിത്രം

കങ്കണയുടെ ഓഫിസിന് മുന്നിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം; വിശദീകരണവുമായി നടി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫിസിന് മുന്നിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡ്ന്റ് ജോ ബൈഡനുമുള്ള ഒരു ചിത്രം താരം അടുത്തിടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾ താരത്തിന്റെ ഓഫിസ് ഉപരോധിച്ച് രംഗത്തെത്തിയത്.

നടി തന്നെയാണ് പ്രതിഷേധത്തിന്റെ വീഡിയോ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത്. ആരേയും വിഷമിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ചിത്രം പങ്കുവെച്ചതെന്നും നിർദോഷമായ ഒരു തമാശ മത്രമായി കാണണമെന്നും കങ്കണ പറഞ്ഞു. പാലി ഹില്ലിലെ എൻറെ ഓഫിസിന് പുറത്ത് ഒരു കൂട്ടം ബുദ്ധ വിശ്വാസികൾ ധർണ നടത്തുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ദലൈലാമയുമായി ബൈഡൻ ചങ്ങാത്തത്തിലായതിനെക്കുറിച്ചുള്ള നിർദോഷ തമാശയാണ് താൻ പങ്കുവച്ചത്. എന്റെ ഉദ്ദേശ ലക്ഷ്യത്തെ ദയവായി തെറ്റിദ്ധരിക്കരുത്' 

"ബുദ്ധൻറെ വാക്കുകളിലും അദ്ദേഹത്തിന്റെ വിശുദ്ധിയിലും ഞാൻ വിശ്വസിക്കുന്നു. 14-ആം ദലൈലാമിന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിൽ ചെലവഴിച്ചു. എനിക്ക് അദ്ദേഹത്തോട് ഒരു എതിർപ്പും ഇല്ല. കഠിനമായ ചൂടിൽ സമരം ചെയ്യരുത്, ദയവായി വീട്ടിലേക്ക് പോകൂ" - കങ്കണ പോസ്റ്റിൽ പറയുന്നു. നേരത്തെ ദലൈലാമ ബാലന്റെ ചുണ്ടിൽ നൽകിയ ചുംബനം ഏറെ വിവാദമായിരുന്നു. പിന്നീട് ബാലനോടും കുടുംബത്തോടും ഖേദം പ്രകടിപ്പിച്ചതായി ദലൈലാമയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്ന ഏപ്രിൽ 12ന് കങ്കണ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയിട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത