ചലച്ചിത്രം

'നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്'; പോസ്റ്റിന് താഴെ കമന്റ്, മറുപടിയുമായി ധർമജൻ

സമകാലിക മലയാളം ഡെസ്ക്

നിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച ആൾക്ക് മറുപടിയുമായി നടൻ ധർമജൻ. താരം ആരംഭിച്ച ധർമൂസ് ഫിഷ് ഹബ്ബിനു വേണ്ടി പണം വാങ്ങി പറ്റിച്ചു എന്നായിരുന്നു ആരോപണം. തന്നെ ഒരുപാട് പേർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ല എന്നാണ് ധർമജൻ മറുപടിയായി പറഞ്ഞത്. 

ഈ വർഷം ഫെബ്രുവരിയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്.  വിശാഖ് കാർത്തികേയൻ എന്ന ആളാണ് ആരോപണം ഉന്നയിച്ചത്. ഓർമ്മയുണ്ടോ ധർമജ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട് അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്, പക്ഷെ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.- എന്നായിരുന്നു കമന്റ്. 

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തിയത്. വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ ...എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു ... പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ ... - എന്നാണ് ധർമജൻ കുറിച്ചത്. 

താരത്തിന്റെ കമന്റിന് താഴെ നിരവധി പേരാണ് നടനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഒരു തെളിവും ഇല്ലാതെ നിങ്ങൾ ഫേസ്ബുക്കിൽ ഒരു വ്യക്തിയെ ഇതുപോലെ മോശമായി പോസ്റ്റ് ചെയ്യുന്നത് വളരെ ഹീനമാണ്. നിങ്ങൾക്ക് തെളിവുണ്ടെങ്കിൽ നിങ്ങളത് അയാളെ അറിയിക്കൂ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കൂ- എന്നാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന