ചലച്ചിത്രം

'നാടന്‍ പയ്യനായിരുന്ന എന്നെ സ്റ്റൈലിഷ് ഹീറോ ആക്കി, കാബൂളിവാല കരിയര്‍ മാറ്റി': സിദ്ദിഖിനെ ഓര്‍ത്ത് വിനീത്

സമകാലിക മലയാളം ഡെസ്ക്

സിദ്ദിഖ്- ലാല്‍ സംവിധാനം ചെയ്ത ചിത്രം കാബൂളിവാല തന്റെ കരിയര്‍ മാറ്റിയ ചിത്രമാണെന്ന് നടന്‍ വിനീത്. നാടന്‍ പയ്യന്‍ എന്ന ഇമേജില്‍ നിന്നിരുന്ന തന്നെ സ്റ്റൈലിഷ് ഹീറോ ആക്കിമാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. സിദ്ദിഖിന്റെ വിയോഗം വലിയ നഷ്ടമാണ്. സിനിമകളിലൂടെ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു. 

കാബൂളിവാലയുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ കോമഡി ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല. എറണാകുളത്തുവന്നാണ് ഞാന്‍ സിദ്ദിഖിനേയും ലാലിനേയും കാണുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ കഥ പറച്ചില്‍ വൈകിട്ട് വരെ നീണ്ടു. വളരെ മനോഹരമായിട്ടാണ് സിദ്ദിഖ് ചേട്ടന്‍ കഥ പറഞ്ഞത്. അപാര സ്റ്റോറി ടെല്ലറായിരുന്നു അദ്ദേഹം. ഞാന്‍ ഇത്ര അധികം ആസ്വദിച്ച് ചെയ്ത ചിത്രമാണ് കാബൂളിവാല. എല്ലാ ദിവസവും ഫെസ്റ്റിവല്‍ മൂഡായിരുന്നു. സിദ്ദിഖിനും ലാലിനുമൊപ്പമുള്ള ദിവസങ്ങള്‍ മനോഹരമായിരുന്നു.- വിനീത് പറഞ്ഞു. 

ഇന്നസെന്റ് ചേട്ടനും ജഗതിചേട്ടനും ഇടയില്‍ സാന്‍ഡ് വിച്ച് പോലെയായിരുന്നു ഞാന്‍. അവര്‍ രണ്ടാളും സീനുകള്‍ അംപ്രവൈസ് ചെയ്യും. എനിക്കാണെങ്കില്‍ ചിരിവരും. അമ്പിളി ചേട്ടന്‍ നന്നായി ചെയ്യുന്ന രംഗങ്ങള്‍ ശരിയായില്ലെങ്കില്‍ അദ്ദേഹത്തിന് ദേഷ്യം വരും. ഇവിടെ നിന്ന് തമാശകളിക്കാനാവില്ല.- വിനീത് കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു