ചലച്ചിത്രം

അക്ഷയ് കുമാറിനെ തല്ലിയാൽ 10 ലക്ഷം രൂപ സമ്മാനം: വിവാദമായി ഓ മൈ ഗോഡ് 2

സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഓ മൈ ഗോഡ് 2’. ചിത്രത്തിൽ ശിവന്റെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപുതന്നെ പ്രതിഷേധവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ചില ഹിന്ദുത്വ സംഘടനകള്‍ അക്ഷയ് കുമാറിനെതിരെ രം​ഗത്തെത്തിയത്. 

ഇപ്പോൾ അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍. അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ  ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രം പ്രദർശിപ്പിക്കുന്ന  ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. വൃന്ദാവനിലെ ആശ്രമത്തിൽ സംസാരിക്കവെ ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കും എന്നാണ് പറഞ്ഞത്. 

സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ആദ്യദിനത്തില്‍ 9 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും