ചലച്ചിത്രം

തൃപ്തി ദിമ്രി പുതിയ നാഷണൽ ക്രഷ്; കുതിച്ചുയർന്ന് ഫോളോവേഴ്സ്, വർധിച്ചത് 20 ലക്ഷത്തിനു മേലെ

സമകാലിക മലയാളം ഡെസ്ക്

ൺബീർ കപൂർ നായകനായെത്തിയ അനിമൽ വൻ വിജയമായി മുന്നേറുകയാണ്. 400 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. അനിമൽ സിനിമ ഹിറ്റായതോടെ തരം​ഗമായത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടി തൃപ്തി ദിമ്രിയാണ്. നായിക രശ്മിക മന്ദാനയെപ്പോലും പിന്തള്ളിക്കൊണ്ട്  നാഷണൽ ക്രഷായി ഉയർന്നിരിക്കുകയാണ് താരം.

തൃപ്തിയുടെ ഇൻസ്റ്റ​ഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പാണ് അനിമൽ റിലീസിന് പിന്നാലെയുണ്ടായത്. 20 ലക്ഷത്തിനു മേലെ ഫോളോവേഴ്സാണ് കൂടിയത്. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് ആറ് ലക്ഷത്തോളം മാത്രമായിരുന്നു തൃപ്തിയുടെ ഫോളോവേഴ്സ്. എന്നാൽ സിനിമ ഹിറ്റായതിനു പിന്നാലെ അത് 30 ലക്ഷമായി ഉയർന്നിരിക്കുകയാണ്. 

230 ശതമാനത്തിന്റെ വളർച്ചയാണ് ഫോളോവേഴ്സിലുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾകൊണ്ടാണ് ഇത്ര വലിയ മുന്നേറ്റമുണ്ടായത്. നിരവധി മികച്ച സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് തൃപ്തി. എന്നാൽ അനിമലാണ് താരത്തെ ആരാധക ശ്രദ്ധനേടിക്കൊടുത്തത്. 2017ൽ റിലീസ് ചെയ്ത പോസ്റ്റർ ബോയ് ആണ് ആദ്യ ചിത്രം. 2018ൽ റിലീസ് ചെയ്ത ലൈല മജ്നുവിലാണ് നായികയാവുന്നത്. ബുൾബുൾ, ഖാല എന്നീ സിനിമകളിലും അഭിനയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു