ചലച്ചിത്രം

'ആ ദിവസത്തിനായാണ് കാത്തിരിക്കുന്നത്'; ഓസ്‌കര്‍ വേദിയില്‍ നിന്ന് ജൂഡ് ആന്തണി ജോസഫ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ ഇത്തവണത്തെ ഓസ്‌കര്‍ പ്രതീക്ഷയാണ് മലയാളം ചിത്രം 2018. കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ചരിത്ര നേട്ടം സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. ഇപ്പോള്‍ ഓസ്‌കര്‍ വേദിയില്‍ നിന്നുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

'2024 മാര്‍ച്ച് 10ന് ഈ വേദിയില്‍ നിന്ന് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഇന്ത്യയ്ക്കുവേണ്ടി ഞങ്ങള്‍ നേടുന്നതിനായി ദൈവവും ഈ പ്രപഞ്ചം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ ദിവസത്തിനായാണ് കാത്തിരിക്കുന്നത്.'- എന്ന അടിക്കുറിപ്പിലാണ് ജൂഡ് ആന്തണി ഓസ്‌കര്‍ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നോമിനേഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 2018. ചിത്രത്തിന്റെ ഓസ്‌കര്‍ കാമ്പെയ്ന്‍ പുരോഗമിക്കുകയാണ്. അക്കാഡമി തിയറ്റര്‍ സ്‌ക്രീനിങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ