ചലച്ചിത്രം

'ഞാനുണ്ട് ഏട്ടാ എന്ന് ഒരായിരം പേര്‍ ഒരുമിച്ച്, എനിക്കെന്റെ പിള്ളേരുണ്ടെടാ...'ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ക്കു വേണ്ടി സംസാരിച്ച്  മോഹന്‍ലാല്‍. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാന്‍ തന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്,, ''എനിക്കെന്റെ പിള്ളേരുണ്ടെടാ''...എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ കൈയടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 25ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. 

പ്രിയപ്പെട്ടവരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പകര്‍ന്നു നല്‍കുന്ന സ്‌നേഹം ഹൃദയത്തില്‍ നിറയുമ്പോള്‍ എത്ര ധന്യമാണ് എന്റെ ജന്മം എന്ന് ഓര്‍ത്തുപോകുകയാണ്. നേരില്‍ കാണുമ്പോള്‍ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല. സ്‌നേഹമല്ലാതെ മറ്റൊന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയില്‍ ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വര്‍ഷത്തിനിടെ മലയാളികളുടെ മനസില്‍ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും മാത്രമാണെന്നും ലാല്‍ പറഞ്ഞു. 

പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ, ക്ഷമാപണത്തോടെ നമുക്ക് ചടങ്ങുകള്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചു തുടങ്ങിയത്. വല്ലാണ്ടൊരു ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയി. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേറൊരു വഴിയെടുത്തുപ്പോള്‍ അവിടെയും ബ്ലോക്ക്. ഒരു മണിക്കൂറോളം താമസിച്ചു. ക്ഷമാപണത്തോടു കൂടി സംസാരിച്ചു തുടങ്ങാം. ഞാനൊരു പ്രസംഗമൊന്നും നടത്തുന്നില്ല. കുറച്ച് കാര്യങ്ങള്‍ പറയാം. ഈ സംഘടന എങ്ങനെ ഉണ്ടായി, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെയൊക്കെ ഓര്‍ത്തുകൊണ്ട് ഈ ചടങ്ങ് തുടങ്ങാം. എന്നിങ്ങനെയാണ് മോഹന്‍ലാല്‍ പ്രസംഗിച്ചു തുടങ്ങിയത്. 

പറഞ്ഞു തുടങ്ങുമ്പോള്‍ ഒരുപാട് പേരുടെ പേരുകളും കാര്യങ്ങളും വിട്ടുപോകും. കുറച്ച് കാര്യങ്ങള്‍ എഴുതിവച്ചാണ് പറയുന്നത്. അതില്‍ ആദ്യം പറയേണ്ടത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ഞാനുണ്ട് ഏട്ടാ കൂടെ എന്ന് ഒരു ആയിരം പേര്‍ ഒന്നിച്ചുപറയുമ്പോള്‍ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ലെന്നും വിശ്വസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!